മണ്ണുദിനാഘോഷം സംഘടിപ്പിച്ചു

Friday 05 December 2025 11:23 PM IST

കായംകുളം: കൃഷ്ണപുരത്തുള്ള കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെയും ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാഘോഷം സംഘടിപ്പിച്ചു. കേരള കാർഷിക സർവ്വകലാശാല മണ്ണ് ശാസ്ത്രം വിഭാഗം മുൻ മേധാവി ഡോ.സാം ടി കുറുന്തോട്ടിക്കൽ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം കായംകുളം പ്രാദേശിക കേന്ദ്രം മേധാവി ഡോ.റെജി ജേക്കബ്തോമസ്, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.പി.മുരളീധരൻ, ഡോ.അബ്ദുൾ ഹാരിസ്, ഡോ.ജോസഫ് രാജ്‌കുമാർ, ഡ. നീനു എസ്, ഡോ.കെ.സജ്നനാഥ് തുടങ്ങിയവർ സംസാരിച്ചു.