പാരിതോഷികം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി
Saturday 06 December 2025 1:25 AM IST
മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ 21ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളെ വിളിച്ചു വരുത്തി മേട്രന്മാരെ സ്വാധീനിക്കുന്നതിനായി സ്ഥാനാർത്ഥികൾ തോർത്ത് മുണ്ടുകൾ വിതരണം ചെയ്തതായി പരാതി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ് വെള്ളമുണ്ട ഡിവിഷൻ സ്ഥാനാർത്ഥി പി.എ അസീസ്, 24ാം വാർഡ് സ്ഥാനാർത്ഥി പി.കെ ജോണി എന്നിവർ ചേർന്ന് മുണ്ടുകൾ വിതരണം ചെയ്തുവെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളായ ഒ.ടി മുഹമ്മദ് ഉനൈസ്, പി. പ്രകാശൻ എന്നിവർ റിട്ടേണിംഗ് ഓഫീസർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. തൊഴിലാളികൾക്ക് തോർത്തുമുണ്ടുകൾ വിതരണം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ സേഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോയും തെളിവിനായി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.