സ്വാഗതസംഘം ഓഫീസ് തുറന്നു
Friday 05 December 2025 11:32 PM IST
അമ്പലപ്പുഴ : ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിൽ 2026 ഫെബ്രുവരി എട്ടിന് ആരംഭിച്ച് മാർച്ച് 5വരെ നടക്കുന്ന പള്ളിപ്പാന, ദ്രവ്യകലശം എന്നിവയുടെ സ്വാഗതസംഘം ഓഫീസ് തുറന്നു. സ്വാഗതസംഘം ചെയർമാൻ ക്ഷേത്രം തന്ത്രി പുതുമന എസ്.ദാമോദരൻനമ്പൂതിരി ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ദേവസ്വം അസി.കമ്മീഷണർ വി.ഈശ്വരൻ നമ്പൂതിരി, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ.അജിത്കുമാർ, കോയ്മസ്ഥാനി വി.ജെ.ശ്രീകുമാർ വലിയമഠം,രക്ഷാധികാരി സി.രാധാകൃഷ്ണൻ,സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജനറൽ കൺവീനർ ടിം.ആർ.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.