സെപ്ടിക് ടാങ്ക് കണക്ഷൻ വിഛേദിച്ചു
Friday 05 December 2025 11:33 PM IST
ആലപ്പുഴ : ദൂരപരിധി ലംഘിച്ച് നിർമ്മിച്ച സെപ്ടിക് ടാങ്കിന്റെ കണക്ഷൻ വിച്ഛേദിച്ചതായി തൃക്കുന്നപ്പുഴ പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ ടാങ്ക് തന്റെ വീടിന്റെ കിണറിന് സമീപം നിർമ്മിച്ചുവെന്നാരോപിച്ച് തൃക്കുന്നപ്പുഴ സ്വദേശി പുഷ്പാംഗദൻ സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കാൻ കമ്മീഷൻ അംഗം വി. ഗീത പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. കിണറ്റിൽ നിന്നും 4.5 മീറ്റർ ദൂരം മാത്രമാണ് സെപ്ടിക് ടാങ്കിന് ഉണ്ടായിരുന്നതെന്നും ദൂരപരിധി പാലിക്കാതെ നിർമ്മിച്ച ടാങ്കിന്റെ കണക്ഷൻ വിച്ഛേദിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു.