സുമനൻ അവാർഡ് വിതരണം

Friday 05 December 2025 11:36 PM IST

ആലപ്പുഴ : ഡോ. എ.ടി.കോവൂർ സ്മാരക ട്രസ്റ്റ് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ പ്രഥമ സുമനൻ അവാർഡ് ആലപ്പുഴ ഗവ ഗേൾസ് ഹൈസ്‌കൂളിൽ വിതരണം ചെയ്തു. റിട്ട.സ്‌കൂൾ അദ്ധ്യാപകനും ചിത്രകാരനുമായ കളർകോട് പി.പി സുമനനാണ് ഈ അവാർഡ് നൽകുവാൻ കോവൂർ ട്രസ്റ്റിനെ ചുമതലപ്പെടുത്തിയത്. പ്രധാനാദ്ധ്യാപിക മേരി ആഗ്നസ് അദ്ധ്യക്ഷത വഹിച്ചു. കോവൂർ ട്രസ്റ്റ് സെക്രട്ടറി ധനുവച്ചപുരം സുകുമാരൻ ട്രസ്റ്റിന്റെ ഉദ്ദേശ്യവും പ്രവർത്തനവും വിവരിച്ചു. ട്രസ്റ്റ് മെമ്പർ ഡോ.സി.വി.ജയകുമാർ , ഉണ്ണികൃഷ്ണൻ എന്നിവർ അവാർഡ് വിതരണം ചെയ്തു.