ഇടത് സർക്കാർ വീണ്ടും വരും

Friday 05 December 2025 11:38 PM IST

മാവേലിക്കര: കേരളത്തിലെ ഇടതു സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. തെക്കേക്കര പഞ്ചായത്തിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയിലും സ്വജന പക്ഷപാതിത്വത്തിലും മുങ്ങിയ കോൺഗ്രസ് ബി.ജെ.പിയുമായി ഏത് തരത്തിലും ബാന്ധവം ഉണ്ടാക്കാൻ തയ്യാറാകുന്ന നിലയിലേക്ക് അധഃപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബി.അനിൽ അധ്യക്ഷനായി. ജി.ഹരിശങ്കർ, കെ.മധുസൂദനൻ, ജി.അജയകുമാർ, എം.ഡി ശ്രീകുമാർ, അഡ്വ.ജി.അജയകുമാർ, എസ്.ആർ ശ്രീജിത്ത്, അയ്യപ്പൻപിള്ള, അജിത്ത് തെക്കേക്കര തുടങ്ങിയവർ പങ്കെടുത്തു. ഡോ.കെ.മോഹൻകുമാർ സ്വാഗതം പറഞ്ഞു.