ഐ.ആർ.സി.ടി.സി: കുറ്റം ചുമത്തുന്നത് നീട്ടിവച്ചു
Saturday 06 December 2025 12:38 AM IST
ന്യൂഡൽഹി: ഐ.ആർ.സി.ടി.സി അഴിമതിക്കേസിൽ ആർ.ജെ.ഡി നേതാവും ബീഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് അടക്കം പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നത് ഡൽഹി റൗസ് അവന്യു കോടതി നീട്ടിവച്ചു. കേസിൽ 103 പ്രതികളുണ്ട്. ഇവരിൽ പലരും മരിച്ചു. ഇതോടെ പ്രതിപ്പട്ടികയിലുള്ളവരുടെ വിവരങ്ങളിൽ വ്യക്തത വരുത്തിയ ശേഷം കുറ്റം ചുമത്തൽ നടപടിയിലേക്ക് കടക്കാമെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. സി.ബി.ഐയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. എട്ടിന് വീണ്ടും പരിഗണിക്കും. ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലയളവിൽ റെയിൽവേ ജോലിക്ക് പകരമായി ഭൂമി വാങ്ങി അഴിമതി നടത്തിയെന്നാണ് സി.ബി.ഐയുടെയും, ഇ.ഡിയുടെയും കേസ്.