സാമ്പത്തിക സഹകരണം 2030വരെ: 15 കരാറുകളിൽ ഇന്ത്യയും റഷ്യയും
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയും റഷ്യയും 15 കരാറുകളിൽ ഒപ്പിട്ടു.
ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പുടിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സാന്നിധ്യത്തിലായിരുന്നു നടപടികൾ.
ഇന്ത്യയുടെ തന്ത്രപരമായ മേഖലകളുടെ വികസനത്തിനായുള്ള സാമ്പത്തിക സഹകരണം 2030 വരെ തുടരും
റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ സൗജന്യ ഇ-ടൂറിസ്റ്റ് വിസ
റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ സൗജന്യ ഗ്രൂപ്പ് ടൂറിസ്റ്റ് വിസ
ആരോഗ്യ സംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം, ശാസ്ത്രം എന്നീ മേഖലകളിൽ സഹകരണം
ഇരു രാജ്യങ്ങൾക്കുമിടയിൽ ചരക്കു നീക്കം
റഷ്യയിൽ നിന്ന് വളങ്ങൾ എത്തിക്കാൻ ധാരണാപത്രം
ഇന്ത്യൻ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും റഷ്യൻ ഫെഡറേഷൻ മാരിടൈം ബോർഡും തമ്മിൽ സഹകരണം
ധ്രുവ മേഖലകളിൽ വിന്യസിച്ച ഇന്ത്യൻ കപ്പലുകളിൽ ജോലി ചെയ്യുന്നവർക്ക് റഷ്യൻ പരിശീലനം
പൂനെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയും റഷ്യയിലെ നാഷണൽ ടോംസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും തമ്മിൽ ധാരണ
ഉന്നതവിദ്യാഭ്യാസ മേഖലയിൽ മുംബയ് സർവകലാശാല, മോസ്‌കോ ലോമോനോസോവ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ജോയിന്റ്-സ്റ്റോക്ക് കമ്പനി മാനേജ്മെന്റ് കമ്പനി എന്നിവ തമ്മിൽ ധാരണ
ജോലിക്കെത്തുന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കൽ
ക്രമരഹിതമായ കുടിയേറ്റം ചെറുക്കൽ
തപാൽ ഉരുപ്പടികളുടെ നീക്കം സുഗമാക്കാൻ ഇന്ത്യൻ തപാൽ വകുപ്പും റഷ്യൻ പോസ്റ്റും തമ്മിലുള്ള സഹകരണം
പ്രസാർ ഭാരതിയും റഷ്യൻ ഗാസ്പ്രോം-മീഡിയ ഹോൾഡിംഗ്,റഷ്യൻ നാഷണൽ മീഡിയ ഗ്രൂപ്പ്, റഷ്യയിലെ ബിഗ് ഏഷ്യ മീഡിയ ഗ്രൂപ്പ്, ടിവി-നോവോസ്റ്റി, ടിവി ബ്രിക്സ് എന്നിവ തമ്മിൽ പ്രക്ഷേപണ സഹകരണത്തിനു ധാരണ
മറ്റ് പ്രഖ്യാപനങ്ങൾ
സിംഹം, പുലി, കടുവ, ചീറ്റ തുടങ്ങിയ മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള ബിഗ് ക്യാറ്റ് അലയൻസിൽ (ഐ.ബിസിഎ) ചേരാൻ റഷ്യ സമ്മതിച്ചു.
ഇന്ത്യയിലെയും റഷ്യയിലെയും ആർട്ട് ഗാലറികൾക്കിടയിൽ പ്രദർശനത്തിനായുള്ള കരാർ