എം.ഡി.എം.എയുമായി പിടിയിൽ
Saturday 06 December 2025 4:44 AM IST
നെയ്യാറ്റിൻകര: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിൽ നടത്തിയ റെയ്ഡിൽ 5 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി.ബാലരാമപുരം സ്വദേശിയായ അസറുദ്ദീനെയും ബാലരാമപുരം മുക്കോല സ്വദേശിയായ സ്റ്റീവിനെയുമാണ് അറസ്റ്റ് ചെയ്തത്.എക്സൈസ് ഇൻസ്പെക്ടർ എ.കെ. അജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എം.എസ്.അരുൺകുമാർ,രജിത്ത്.കെ.ആർ,ഷിന്റോ എബ്രഹാം,നന്ദകുമാർ,ശ്രീനു,ജിനേഷ് എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ: അസറുദ്ദീൻ,സ്റ്റീവ് എന്നിവർ