തൊഴിൽ പരിശീലനം 

Sunday 07 December 2025 12:31 AM IST

കോട്ടയം : ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18 നും 49 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് സൗജന്യ പരിശീലനം നൽകും. 29 മുതൽ ആരംഭിക്കുന്ന സെൽഫോൺ റിപ്പയർ ആൻഡ് സർവീസ് എന്ന കോഴ്‌സിലേക്ക് സൗജന്യമായി പരിശീലനം നൽകുന്നതിനൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്ത് നൽകും. താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0481 2303307, 2303306. ഇ-മെയിൽ: rsetiktm@sbi.co.in.