പൈൽസ് നിസാരമല്ല, വ്യക്തിയുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രോഗം

Saturday 06 December 2025 5:50 PM IST

ഇന്ത്യയിൽ നടത്തിയ പഠനം അനുസരിച്ച് നമ്മുടെ രാജ്യത്ത് 50 വയസുകഴിഞ്ഞ ഏതാണ്ട് എല്ലാവരും തന്നെ പൈൽസിന്റെ ഒന്നോ ഒന്നിലധികമോ ലക്ഷണങ്ങൾ അനുഭവിച്ചവരാകാം. ചൊറിച്ചിൽ, മലവിസർജനത്തിൽ രക്തം, രോഗം കടുക്കുമ്പോൾ വേദന, രക്തക്കുഴൽ വീർത്ത് മലദ്വാരത്തിൽ എത്തിനിൽക്കുന്ന അവസ്ഥ എന്നിവയാണ് സാധാരണയായി കാണുന്ന രോഗ ലക്ഷണങ്ങൾ. പൈൽസ് അഥവാ ഹെമറോയിഡ്‌സ് ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തികളെ പ്രതികൂലമായി ബാധിക്കാം.

രോഗകാരണങ്ങൾ നീണ്ട നാളായുള്ള മലബന്ധം ജലാംശം കുറഞ്ഞ കട്ടിയുള്ള മലം ഗർഭം മലവിസർജനം നടത്തുമ്പോൾ പ്രയാസപ്പെടുക വിട്ടുമാറാത്ത ചുമ

എന്താണ് പൈൽസ് / ഹെമറോയിഡ്‌സ്?

മലാശയത്തിലെയും മലദ്വാരത്തിലെയും രക്തക്കുഴലുകൾ വീർക്കുന്ന അവസ്ഥയാണ് പൈൽസ്. മലാശയത്തിന്റെ താഴ്ന്ന ഭാഗം വീർക്കുന്നതിനെ ഇന്റര്‍ണല്‍ ഹൈമാറോയിഡ്‌സ് എന്ന് പറയുന്നു. ഈ അവസ്ഥയില്‍ രക്തം പോകുമ്പോള്‍ വേദന രഹിതം ആയിരിക്കും. മലദ്വാരത്തിന് ചുറ്റും, ചര്‍മ്മത്തിന് താഴെയുമുള്ള രക്തക്കുഴലുകള്‍ വീര്‍ക്കുകയാണെങ്കില്‍ അത് എക്‌സ്റ്റേണല്‍ ഹൈമാറോയിഡ്‌സ് ആണ്. ഈ അവസ്ഥ ഗണ്യമായ അസ്വസ്ഥത ഉണ്ടാക്കുന്നു.

എന്താണ് പ്രോക്ടോളജി?

പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല, മലബന്ധം, പൈലോനിഡല്‍ സൈനസ് തുടങ്ങിയ രോഗങ്ങള്‍ ചികിത്സിക്കുന്ന വിഭാഗമാണ് പ്രോക്ടോളജി.

ചികിത്സാ രീതികള്‍

രോഗലക്ഷണങ്ങളും ഘട്ടവും അനുസരിച്ചാണ് ചികിത്സാരീതി തിരഞ്ഞെടുക്കുന്നത്.

· ഘട്ടം 1 - രോഗത്തിന്റെ പ്രാരംഭ ഘട്ടമാണിത്. കൃത്യമായ മരുന്നുകളും ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഭക്ഷണക്രമത്തിലെ മാറ്റങ്ങളും രോഗം ഭേദമാകാന്‍ സഹായിക്കുന്നു.

· ഘട്ടം 2, 3 - വീര്‍ത്ത രക്തക്കുഴലുകള്‍ മലദ്വാരത്തിലൂടെ പുറത്തേക്ക് വരികയും തിരിച്ച് ഉള്ളിലേക്ക് പോവുകയും ചെയ്യുന്നു. സ്റ്റേപ്ലര്‍ / ലേസര്‍ / നൂതന ചികിത്സാ മാര്‍ഗ്ഗമായ റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ (RAFAELO) തുടങ്ങിയവയിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുന്നു.

· ഘട്ടം 4 - വീര്‍ത്ത രക്തക്കുഴലുകള്‍ മലദ്വാരത്തിലൂടെ പുറത്തു വന്ന് നില്‍ക്കുന്നു. സ്റ്റേപ്ലര്‍, ലേസര്‍, RAFAELO എന്നിവയിലൂടെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുന്നു.

ഇത്തരം ചികിത്സാ രീതികളില്‍ നൈപുണ്യം നേടിയ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ചികിത്സിക്കുന്നതിലൂടെ 24 മണിക്കൂറിനുള്ളില്‍ രോഗിക്ക് ആശുപത്രി വിടാനും എത്രയും വേഗം തന്നെ ദൈനംദിന ജോലികളില്‍ ഏര്‍പ്പെടാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും സാധിക്കുന്നു. പട്ടം എസ് യു ടി ആശുപത്രിയില്‍ പൈല്‍സ് ചികിത്സയ്ക്കായുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നൂതന ചികിത്സാ മാര്‍ഗ്ഗങ്ങളും തുടര്‍ന്നുള്ള പരിചരണവും സജ്ജമാണ്.

Dr. Koshy Mathew Panicker Consultant General and Laparoscopic Surgery SUT Hospital, Pattom,TVM