11837 പ്രചാരണ സാമഗ്രികൾ നീക്കി
Sunday 07 December 2025 12:17 AM IST
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ ഇതുവരെ അനധികൃതമായി സ്ഥാപിച്ച 11837 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവയും ഹരിതചട്ടം പാലിക്കാത്ത പ്രചാരണ സാമഗ്രികളുമാണ് നീക്കം ചെയ്തത്. ജില്ലാ, താലൂക്ക് തലങ്ങളിലായാണ് സ്‌ക്വാഡ് പ്രവർത്തിക്കുന്നത്. ജില്ലാതലത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തും താലൂക്ക് തലത്തിൽ അതത് തഹസിൽദാർമാരുമാണ് നേതൃത്വം നൽകുന്നത്.