കിഴുവിലത്ത് ഷാഫി പറമ്പിലിന്റെ റോഡ്‌ഷോ
Sunday 07 December 2025 1:16 AM IST
മുടപുരം: യു.ഡി.എഫ് കിഴുവിലം ഡിവിഷൻ ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥി സജിത്ത് മുട്ടപ്പലത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി പങ്കെടുത്തു. മുതലപ്പൊഴിയിൽ നിന്ന് വൈകിട്ട് 3ന് ആരംഭിച്ച് പെരുമാതുറ,മാടൻവിള,കിഴുവിലം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
തുറന്ന ജീപ്പിൽ ഷാഫി പറമ്പിൽ എം.പിയോടൊപ്പം ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥി സജിത് മുട്ടപ്പലം,തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ.വിശ്വനാഥൻ നായർ എന്നിവർ പങ്കെടുത്തു.എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ സമാപന യോഗം ഷാഫി പറമ്പിൽ എം.പി ഉദ്‌ഘാടനം ചെയ്തു.എൻ.വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.