പൊങ്കാല
ശ്രീനാഥ് ഭാസി നായകനായി എ.ബി. ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന പൊങ്കാല തിയേറ്ററിൽ.
യാമി സോന ആണ് നായിക. ബാബുരാജ്, സുധീർ കരമന, സിദ്ദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലാസ്, സൂര്യകൃഷ്ണ, ഇന്ദ്രജിത്ത് ജഗജിത് ,മുരുകൻ മാർട്ടിൻ,
സ്മിനു സിജോ, ശാന്തകുമാരി, രേണുസുന്ദർ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം ജാക്സൺ. ഗ്ളോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് നിർമ്മാണം. വിതരണം ഗ്രേസ് ഫിലിം കമ്പനി.
ധീരം
ഇന്ദ്രജിത്ത് നായകനായി നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ധീരം തിയേറ്രറിൽ എത്തി. അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രൺജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം ഡ്രീംബിഗ് ഫിലിംസ് .