ഡി.എ അനുവദിക്കണമെന്ന്

Saturday 06 December 2025 9:28 PM IST

തിരുവനന്തപുരം:സപ്ളൈകോ ജീവനക്കാർക്കും, ഉദ്യോഗസ്ഥർക്കും കുടിശികയായ ഡി.എ അനുവദിക്കണമെന്ന് സപ്ളൈകോ എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് എം.ശശിധരൻ നായർ,ജനറൽ സെക്രട്ടറി ആക്കുളം മോഹനൻ എന്നിവരാവശ്യപ്പെട്ടു.സപ്ളൈകോ ജീവനക്കാരുടെ മക്കൾക്കുള്ള മെരിറ്റ് അവാർഡ് 26ന് വൈകിട്ട് 4ന് തിരുവനന്തപുരം വെറ്ററിനറി അസോസിയേഷൻ ഹാളിൽ കൂടുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വിതരണം നടത്തും.സപ്ളൈകോ വികസനം,നിലനില്പ് മരീചികയോ? ചർച്ചാ സമ്മേളനം നടത്തുമെന്ന് ജനറൽ സെക്രട്ടറി ആക്കുളംമോഹനൻ അറിയിച്ചു. ഫോൺ: 9447261253, 9447661910.