തിയേറ്ററിൽ ലോകയുടെ 100-ാം ദിനം, വൈഡ് റിലീസ് കാലത്ത് അപൂർവ നേട്ടം

Sunday 07 December 2025 2:42 AM IST

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച " ലോക - ചാപ്ടർ വൺ:ചന്ദ്ര" തിയേറ്ററിൽ 100 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസ് കാലത്ത് വളരെ അപൂർവമായി മാത്രം ഒരു ചിത്രത്തിന് ലഭിക്കുന്ന നേട്ടം. ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ചിത്രം കേരളത്തിലെ പിവിആർ മൾട്ടിപ്ളെക്സ് സ്ക്രീനുകളിൽ ആണ് 100 ദിവസം പിന്നിട്ടത്. കൊച്ചി പിവിആർ ഫോറം മാൾ, പിവിആർ ലുലു തിരുവനന്തപുരം, കോഴിക്കോട് പാലക്‌സി എന്നിവിടങ്ങളിൽ ആണ് 100 ദിവസം പ്രദർശിപ്പിച്ചത്. കൊവിഡിന് ശേഷം ഒന്നിൽ അധികം സ്‌ക്രീനുകളിൽ 100 ദിവസം പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ലോക.

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്.ലോകയുടെ രചനയും സംവിധാനവും ഡൊമിനിക് അരുൺ ആണ് . കല്യാണി പ്രിയദർശനും നസ്ലിനും ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. കല്യാണിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ചന്ദ്ര മാറി. ഛായാഗ്രഹണം നിമിഷ് രവി, ജേക്സ് ബിജോയ് ആണ് സംഗീതം.