തിരഞ്ഞെടുപ്പ് സമ്മേളനം

Sunday 07 December 2025 12:45 AM IST

മു​ഹ​മ്മ: എൽ.​.ഡി​. എഫ് മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റിയുടെ നേതൃത്വത്തിൽ കാ​യി​പ്പു​റം സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പം സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം സി.​പി.എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.ബി.ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​സി​ഡന്റ് സി.ഡി.വി​ശ്വ​നാ​ഥൻ അദ്​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാർത്​ഥി എ​സ്. രാ​ധാ​കൃ​ഷ്ണൻ, പി. ര​ഘു​നാ​ഥ്, ഹാ​പ്പി പി.അ​ബു, സ​ന്തോ​ഷ് ഷ​ണ്മു​ഖൻ, ഡി.സ​തീ​ശൻ, സി.കെ.സു​രേ​ന്ദ്രൻ, ഡി.ഷാ​ജി, ടി.ഷാ​ജി, കെ.ഡി.അ​നിൽ​കു​മാർ, കെ.സ​ലി​മോൻ, തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജെ. ജ​യ​ലാൽ എ​ന്നി​വർ സം​സാ​രി​ച്ചു.