പെൻഷൻ അനുവദിക്കണം
Sunday 07 December 2025 1:48 AM IST
ആലപ്പുഴ: ഓട്ടോമൊബൈൽ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്നും പെൻഷൻ അനുവദിക്കണമെന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർഷോപ്സ് കേരള ആലപ്പുഴ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലക്സ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളികാട്ട് മുഖ്യപ്രഭാഷണം നടത്തി. സുധീർ മേനോൻ, രാധാകൃഷ്ണൻ രാധാലയം, തമ്പി എസ് . പള്ളിക്കൽ, എസ്. ഷിജുകുമാർ, കെ .രമേശൻ, എസ് . സുനു, ജോസഫ് ദേവസ്യ, വി വിജേഷ്, ജോൺ വർഗ്ഗീസ്, ആന്റണി വി സി , വി രാജേഷ്, സുരേഷ് കാവിനേത്ത് , പി.ബി വിഷ്ണു, എൽ അനീഷ് കുമാർ, രമേശ് തിങ്കൾ എന്നിവർ പ്രസംഗിച്ചു.