രോഗങ്ങൾ ഒഴിഞ്ഞുമാറില്ല; നമ്മുടെ വീട്ടിലെ ഈ സ്ഥലങ്ങൾ സൂക്ഷിക്കണം, ചെയ്യേണ്ട കാര്യങ്ങൾ

Saturday 06 December 2025 10:08 PM IST

നമ്മൾ ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്ന ഇടങ്ങളിൽ ഒന്നാണ് വീട്. കാരണം മനുഷ്യന്റെ ആയുസിന്റെ ഒരു ഭാഗം ചെലവഴിക്കുന്നത് വീടുകളിലാണ്. എന്നാൽ വീടിനുള്ളിൽ നമ്മൾ ശ്രദ്ധിക്കാത്ത ഒരുപാട് സ്ഥലങ്ങളിലാണ് അഴുക്കും അണുക്കളും ഉണ്ടാകുന്നത്. വീട് വൃത്തിയായി സൂക്ഷിക്കുന്നവർ ഏതൊക്കെ ഭാഗങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പരിശോധിക്കാം.

നമ്മുടെ വീട്ടിൽ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് ബാത്ത്റൂം. എന്നാൽ പലരും വല്ലപ്പോഴും മത്രമാണ് ബാത്ത്റൂം വൃത്തിയാക്കുന്നത്. ബാത്ത്റൂം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലെങ്കിൽ അണുക്കൾ പടരാൻ കാരണമാകും. ഇത് രോഗങ്ങൾ വരാനും വഴിവയ്ക്കും. മറ്റൊരിടം, അടുക്കളയിൽ നിരന്തരം ഉപയോഗിക്കുന്ന ഒന്നാണ് സിങ്ക്. മാലിന്യങ്ങളും അഴുക്കും ഉണ്ടാവുന്നതുകൊണ്ട് തന്നെ സിങ്കിൽ അണുക്കളും ഉണ്ടാവുന്നു. ഇവിടെയും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.

തലയിണ കവറുകൾ പലരും മാസങ്ങളോളമാണ് കഴുകാതെ ഉപയോഗിക്കുന്നത്. നമ്മുടെ തലയിലെ എണ്ണമയവും അഴുക്കും എപ്പോഴും അടിഞ്ഞുകൂടുന്ന ഇടങ്ങളിൽ ഒന്നാണിത്. മാസത്തിൽ രണ്ട് തവണയെങ്കിലും തലയിണ കവറുകൾ അലക്കണം. അതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊന്നാണ് കർട്ടനുകൾ. കർട്ടനുകളിൽ ധാരാളം അഴുക്ക് തങ്ങിനിൽക്കുന്ന ഇടമാണ്. അതുകൊണ്ട് പലർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാൻ കാരണമാകും. കൃത്യമായ ഇടവേളകളിൽ കർട്ടൻ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

നമ്മുടെ അടുക്കളയിൽ സ്‌പോഞ്ച് ഉപയോഗിച്ചാണ് പാത്രങ്ങൾ കഴുകാറുള്ളത്. എന്നാൽ ഇത് കൃത്യമായ ഇടവേളകളിൽ മാറ്റണമെന്ന കാര്യം എല്ലാവരും മറക്കും. ഏറ്റവും കൂടുതൽ അണുക്കൾ അടിഞ്ഞ് കിടക്കുന്ന ഒന്നാണ് അടുക്കളയിലെ സ്‌പോഞ്ച്.