ബർമ്മാ ബ്രിഡ്ജ് നിർമ്മാണ പരിശീലനം നൽകി

Sunday 07 December 2025 2:25 AM IST

കൽപ്പറ്റ: ദുരന്തനിവാരണത്തിന്റെ ഭാഗമായി ജില്ലാ അഗ്നിരക്ഷാനിലയങ്ങളിലെ സിവിൽഡിഫൻസ് അംഗങ്ങൾക്ക് ബർമ്മാ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് പരിശീലനം നൽകി. ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മറുകരയിൽ പെട്ട് കിടക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിന് ഉറപ്പുള്ളകയറുകളും മറ്റുംഉപയോഗിച്ച് വേഗത്തിൽ നിർമ്മിക്കാൻ കഴിയുന്ന പാലമാണ് ബർമ്മ ബ്രിഡ്ജ്. ഒരേ സമയം 2400 കിലോ ഭാരം വരെ താങ്ങാൻ കഴിയുന്ന പാലമാണ് നിർമ്മിച്ചത്.

മുണ്ടേരിയിൽ നടന്ന പരിശീല പരിപാടി കൽപ്പറ്റ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ അർജുൻ കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.