എൻ.കെ.ചന്ദ്രൻ പിള്ള
Sunday 07 December 2025 2:29 AM IST
അടൂർ: കെ.എൽ.ഡി ബോർഡ് റിട്ട.സൂപ്രണ്ടും കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായിരുന്ന അടൂർ കൊന്നമങ്കര താമരശേരിൽ എൻ.കെ.ചന്ദ്രൻ പിള്ള (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: ഗിരീഷ് ചന്ദ്രൻ (ബിസിനസ്), മഹേഷ് ചന്ദ്രൻ (അസോസിയേറ്റ് എഡിറ്റർ, ന്യൂസ് മലയാളം ചാനൽ ), അനീഷ് ചന്ദ്രൻ (റിപ്പോർട്ടർ, മലയാള മനോരമ, പത്തനംതിട്ട). മരുമക്കൾ: ആശ, ആരതി (അസിസ്റ്റന്റ് എഡിറ്റർ, പബ്ലിക് റിലേഷൻസ് വിഭാഗം), സേതു ലക്ഷ്മി (അദ്ധ്യാപിക, സെന്റ് ഗ്രിഗോറിയസ് സീനിയർ സെക്കൻഡറി സ്‌കൂൾ,കൈപ്പട്ടൂർ).