അഖില കേരള തിരുവാതിരകളി മത്സരം
ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു നടത്തി വരുന്ന 3-ാമത് അഖില കേരള തിരുവാതിര കളി മത്സരം ജനുവരി 15ന് വൈകിട്ട് 4 മുതൽ ആശ്രമ അങ്കണത്തിൽ നടക്കും. ഒന്നാം സമ്മാനം 10,000 രൂപയും എവർറോളിംഗ് ട്രോഫിയും, കൈപ്പള്ളിൽ അയ്യപ്പന്റെ മാതാവ് ഉത്തമി മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി 5000 രൂപയും ഇത്താംപള്ളിൽ ജിനചന്ദ്രന്റെ പിതാവ് വിശ്വൻചാന്നാർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനമായി 3001 രൂപയും ചേപ്പാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എസ്. സലികുമാറിന്റെ മാതാവ് ദാക്ഷായണി അമ്മ മെമ്മോറിയൽ ട്രോഫിയും കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും നൽകും. മുട്ടം ശ്രീരാമ കൃഷ്ണാശ്രമത്തിൽ നിന്ന് നൽകുന്ന "ശ്രീരാമകൃഷ്ണാ ഗുരുവരുൾ" പ്രഥമ പുരസ്‌കാരം ഗുരുഭക്തനും, ശ്രീനാരായണധർമ പ്രചാരകനും, സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ അയ്യപ്പൻ കൈപ്പള്ളിക്ക് ജനുവരി 17ന് സമ്മാനിക്കും. തിരുവാതിരകളി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 10ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 7306723497, 9037624010, 9037777285