3.53 കോടിയുടെ വ്യാപക ക്രമക്കേട്
Sunday 07 December 2025 12:09 AM IST
മുണ്ടൂർ: മുണ്ടൂർ മേഖല വ്യാപാരി വ്യവസായി സഹകരണ സംഘത്തിൽ 3.53 കോടി രൂപയുടെ വ്യാപക ക്രമക്കേട് കണ്ടെത്തി. സംഘത്തിലെ 2023 - 2024 സാമ്പത്തിക വർഷത്തിലെ കണക്കുകളിൽ തൃശൂർ അസിസ്റ്റന്റ് ജോയിന്റ് രജിസ്ട്രാർ ( ജനറൽ) നടത്തിയ പരിശോധനയിൽ വായ്പക്കായി അപേക്ഷ നൽകാത്തവരുടെ പേരിൽ 3.53 കോടി രൂപ വായ്പ അനുവദിച്ച ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവമായി ബന്ധപ്പെട്ട് സംഘം പ്രസിഡന്റ്, സെക്രട്ടറി,വൈസ് പ്രസിഡന്റ് അടക്കം 12 അംഗ ഭരണസമിതിക്കെതിരെയും സംഘത്തിലെ ജീവനക്കാരിക്കെതിരെയും പേരാമംഗലം പൊലീസ് കേസെടുത്തു. തൃശൂർ സഹകരണ സംഘം അസിസ്റ്റന്റ് ജോയിന്റ് രജിസ്ട്രാർ പൊലീസിൽ നൽകിയ പരാതിയിലാണ് കേസ്്. പൊലീസ് അന്വേഷണം ആരംഭിച്ചു.