വിജയ് സേതുപതി വീണ്ടും ഹിന്ദിയിൽ

Sunday 07 December 2025 12:29 AM IST

നായിക: ശ്രദ്ധ കപൂർ

വിജയ് സേതുപതി വീണ്ടും ഹിന്ദിയിൽ. ശ്രദ്ധ കപൂർ ആണ് നായിക. തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്നു.

പ്രതിനായകനായി സഞ്ജയ് ദത്തിനെ പരിഗണിക്കുന്നു. അജിത്ത് ചിത്രം വിടാമുയർച്ചിയിലൂടെ ശ്രദ്ധേയനാണ് മഗിഴ് തിരുമേനി. സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുബൈക്കർ ആണ് വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ പ്രതിനായകനായി എത്തി. വിജയ് സേതുപതി ഹിന്ദിയിൽ നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മഗിഴ് തിരുമേനി ചിത്രം. മുബൈക്കറിൽ വിക്രാന്ത് മസായിയോടൊപ്പം പ്രധാനവേഷം ആണ് അവതരിപ്പിച്ചത്. മലയാളിതാരം ഹൃദുഹാറൂൺ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ഹൃദു ഹാറൂണിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവൻ നിർവഹിച്ചു.