തീപിടിത്തം: യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

Sunday 07 December 2025 7:35 AM IST

വാഷിംഗ്ടൺ: യു.എസിലെ ന്യൂയോർക്കിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. ഹൈദരാബാദ് സ്വദേശി സഹജ റെഡ്ഡി ഉദുമല (24) ആണ് മരിച്ചത്. വ്യാഴാഴ്ച ആൽബനിയിലായിരുന്നു സംഭവം. മൂന്ന് പേർക്ക് പരിക്കേറ്റു. സഹജ അടക്കം യൂണിവേഴ്സിറ്റി ഒഫ് ആൽബനിയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ 13 പേരാണ് അപകടമുണ്ടായ വീട്ടിൽ താമസിച്ചിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.