സാഹിത്യ ചർച്ച  സംഘടിപ്പിച്ചു

Monday 08 December 2025 1:03 AM IST

പാലാ : പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തിൽ കഥാസാഹിത്യ ചർച്ച നടത്തി. വിജയോദയം വായനശാലയിൽ നടന്ന ചർച്ചയിൽ ജോണി പ്ലാത്തോട്ടം രചിച്ച ആപേക്ഷിക മരണം എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി തോമസ് മൂന്നാനപ്പള്ളി പ്രബന്ധം അവതരിപ്പിച്ചു. കഥാകൃത്ത് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് രവി പുലിയന്നൂർ അദ്ധ്യക്ഷത വഹിച്ചു. ചാക്കോ സി.പൊരിയത്ത്, ഡി.ശ്രീദേവി, ഇ.വി ജയനാരായണൻ, ഒ.ഡി കുര്യാക്കോസ്, ജിജോതച്ചൻ, ഡോ.മുഹമ്മദ് സുധീർ, മധുസൂദനൻ, വേണു കിടങ്ങൂർ തുടങ്ങിയവർ പങ്കെടുത്തു.