ജൂബിലി ക്വിസ്  മത്സരം നടത്തി

Monday 08 December 2025 12:05 AM IST

തെള്ളകം: ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിൽ കോട്ടയം അതിരൂപതയിലെ കുടുംബങ്ങൾക്കായും സന്യാസസമർപ്പിത സമൂഹങ്ങൾക്കായും ജൂബിലി ക്വിസ് മത്സരം നടത്തി. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സമ്മാനദാനം നിർവഹിച്ചു. ജൂബിലി കമ്മിറ്റി കൺവീനർ ഫാ.ഡോ. തോമസ് ആദോപ്പിള്ളിൽ, കമ്മിറ്റിയംഗങ്ങളായ ഫാ.ഡോ. ജോയി കറുകപ്പറമ്പിൽ, ഫാ. ജിബിൻ മണലോടിയിൽ, സിസ്റ്റർ ആൻസ് മരിയ, സിസ്റ്റർ അപർണ, ജോണി ടി.കെ, ക്വിസ് മാസ്റ്റർ ഡോ. അജിത് ജെയിംസ് ജോസ് എന്നിവർ നേതൃത്വം നൽകി.