തദ്ദേശ തിരഞ്ഞെടുപ്പ്  ഗൈഡ് പുറത്തിറക്കി

Monday 08 December 2025 12:06 AM IST

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയ ഗൈഡ് കളക്ടർ ചേതൻകുമാർ മീണ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്നു പുറത്തിറക്കിയ ഗൈഡിൽ തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ചുള്ള പൊതുവിവരങ്ങൾ, വാർഡുകളുടെ വിവരങ്ങൾ, വോട്ടർമാരുടെയും സ്ഥാനാർഥികളുടെയും എണ്ണം, പോളിംഗ് സാമഗ്രികളുടെ വിതരണസ്വീകരണ, കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളുണ്ട്.