സായുധസേന പതാകദിനം
Monday 08 December 2025 1:07 AM IST
കോട്ടയം: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സായുധസേന പതാകദിനം ആചരിച്ചു. ധീര ജവാന്മാരുടെ സ്മരണയ്ക്കായി കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള യുദ്ധസ്മാരകത്തിൽ കളക്ടർ ചേതൻകുമാർ മീണ പുഷ്പചക്രം അർപ്പിച്ചു.
ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് കേണൽ (റിട്ട.) ജി. ജഗ്ജീവ്, ഡിവൈ.എസ്.പി കെ.എസ്. അരുൺ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ വി.ജെ. റീത്താമ്മ എന്നിവർ പുഷ്പാർച്ചന നടത്തി. പതാകദിന നിധി സമാഹരണത്തിന്റെ ഉദ്ഘാടനം എൻ.സി.സി. കേഡറ്റുകളിൽനിന്ന് ആദ്യ പതാക ഏറ്റുവാങ്ങി കളക്ടർ നിർവ്വഹിച്ചു. എ.ഡി.എം എസ്. ശ്രീജിത്ത് പങ്കെടുത്തു.