സിലബസിൽ ഉൾപ്പെടുത്തണം
Monday 08 December 2025 12:07 AM IST
കുറിച്ചി : ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബേദ്കറുടെ ആശയങ്ങൾ കൂടുതലായി സിലബസിൽ ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ആവശ്യപ്പെട്ടു. അംബേദ്കർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ അംബേദ്കർ ചരമദിനചരണം മന്ദിരം കവലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ് സലിം, സി.ഡി വത്സപ്പൻ, ജസ്റ്റിൻ ബ്രൂസ്, അഭിഷേക് ബിജു, മോഹൻ ഡി.കുറിച്ചി, ഷിബു എഴേപുഞ്ചയിൽ, രാജൻ, തോമസ്‌കുട്ടി മണക്കുന്നേൽ, കെ.പി മാത്യു, പ്രൊഫ.ബാബു സെബാസ്റ്റ്യൻ, ഷാജി പാറേത്താഴെ എന്നിവർ പങ്കെടുത്തു.