23 വേഷത്തിൽ മമ്മൂട്ടി; വഷളൻ ചിരി 50 കോടി ക്ളബിലേക്ക്
മമ്മൂട്ടി, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ 50 കോടി ക്ളബിലേക്ക്. ഇന്നു നൂൺഷോകഴിയുന്നതോടെ കളങ്കാവൽ 50 കോടി ക്ളബ് കയറുമെന്നാണ് സൂചന. ആദ്യ രണ്ടുദിവസം കൊണ്ട് ആഗോള ഗ്രോസ് കളക്ഷൻ 32 കോടി ആണ്. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും ജി.സി.സിയിലും ഗംഭീര കളക്ഷൻ നേടുന്നു. 22 നായികമാരുമായി വഷളൻ ചിരിയുമായി മമ്മൂട്ടിയുടെ കൊടുംവില്ലൻ വേഷം ഗംഭീരമായി പകർന്നാടുന്നു. അടുത്ത ആഴ്ചയും മികച്ച കളക്ഷൻ നേടാൻ സാധിച്ചാൽ 100 കോടി ക്ളബിൽ ഇടം പിടിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അസീസ് നെടുമങ്ങാട്, ജിബിൻ ഗോപിനാഥ്, കുഞ്ചൻ, കൊല്ലം തുളസി, രജിഷ വിജയൻ, ശ്രുതി, രാമചന്ദ്രൻ, മേഘതോമസ്, ധന്യ അനന്യ, മാളവിക മേനോൻ, വൈഷ്ണവി സായ്കുമാർ തുടങ്ങി വലിയ നിരതന്നെ അണിനിരക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് രചന. വിതരണം വേഹെറർ ഫിലിംസ്.