സൂര്യ-നസ്രിയ-ജിത്തുമാധവൻ ചിത്രത്തിന് തുടക്കം
നസ്ളിന്റെ തമിഴ് അരങ്ങേറ്റം സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊച്ചിയിൽ പൂജയോടെ തുടക്കം. കൊച്ചി പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിൽ നസ്റിയ നസിം ആണ് നായിക. നസ്ളിൻ തമിഴ് അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടിയാണ് . സൂര്യയുടെ പുതിയ നിർമ്മാണ കമ്പനിയായ സാഗരം സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് സുഷിൻ ശ്യാം സംഗീതം ഒരുക്കുന്നു. മലയാളി താരങ്ങളും സാങ്കേതിക വിദഗ്ദ്ധരുമായി സൂര്യ കൈകോർക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ആവേശം എന്ന ബ്ളോക് ബസ്റ്ററിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. പൊലീസ് വേഷം ആണ് സൂര്യ അവതരിപ്പിക്കുന്നത്. ജിത്തു മാധവന്റെയും സുഷിൻ ശ്യാമിന്റെയും തമിഴ് അരങ്ങേറ്റം കൂടിയാണ്.