മേക്കപ്പില്ലാതെ ശ്രിയ ശരൺ
യാത്രയ്ക്കിടെ കൂട്ടുകാരി പകർത്തിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് നടി ശ്രിയ ശരൺ . മേക്കപ്പില്ലാത്ത ചിത്രങ്ങൾ എന്ന് ശ്രിയ ചിത്രങ്ങൾക്കൊപ്പം ശ്രിയ കുറിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദികളിലാണ് കൂടുതലും അഭിനയിച്ചതെങ്കിലും മലയാളികൾക്കും പ്രിയങ്കരിയാണ് ശ്രിയ ശരൺ. പൃഥ്വിരാജിന്റെ നായികയായി ‘പോക്കിരിരാജ’യിൽ ശ്രദ്ധേയ അഭിനയമാണ് കാഴ്ച വച്ചത്.ഭർത്താവ് ആൻഡ്രേയ് കൊഷ്ചീവിനൊപ്പം ബാഴ്സലോണയിലാണ് ശ്രിയ ഇപ്പോൾ. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018ലാണ് ശ്രിയ റഷ്യക്കാരനായ ആൻഡ്രേയ് കൊഷ്ചീവിനെ വിവാഹം ചെയ്തത്. വിവാഹ ജീവിതത്തിൽ സ്വകാര്യത ഇഷ്ടപ്പെടുന്ന ശ്രിയ മാധ്യമശ്രദ്ധയിൽനിന്ന് അകന്നു കഴിയുകയാണ്. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ 'ആർആർആർ' സിനിമയിൽ അതിഥി താരമായി എത്തി .2001 ല് ഇറങ്ങിയ ‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്തെത്തുന്നത്. പിന്നീട് 2003ൽ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം ‘തുജേ മേരീ കസ’ത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ‘ദൃശ്യ’മാണ് അവസാന ബോളിവുഡ് ചിത്രം.