ലത്തീൻ കത്തോലിക്കാ സമുദായ ദിനാചരണം
Monday 08 December 2025 12:17 AM IST
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ രൂപതയിലെ ഇടവകകളിൽ ലത്തീൻ കത്തോലിക്കാ സമുദായ ദിനാചരണം നടത്തി. കണ്ണൂർ രൂപതാ ഭദ്രാസന ദേവാലയമായ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കെ.എൽ.സി.എ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് പതാക ഉയർത്തി. കെ.എൽ.സി.എ രൂപത ഡയറക്ടർ ഫാ. ആൻസിൽ പീറ്റർ സമുദായ ദിന സന്ദേശം നൽകി. പുതിയ കാലഘട്ടത്തിലെ കടമകൾ ഏറ്റെടുക്കാൻ കുടുതൽ ശക്തിയാർജിക്കേണ്ടതുണ്ടെന്നും സമുദായത്തിന്റെ വളർച്ചയ്ക്ക് പരസ്പര ധാരണയോടെ ഒരുമിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് വികാരി ഫാദർ അബിൻ രാജ്, മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, കെ.എച്ച് ജോൺ, റിനേഷ് ആന്റണി, സുരേഷ് ബാബു, ജയകുമാർ, ഷീജ ഗിൽബർട്ട്, സന്ദീപ് പീറ്റർ, പുഷ്പരാജ്, ഷീബ അക്തർ, ഷെൽബൻ മൈക്കിൾ, അജിത് കുമാർ, പി.ഡി അലക്സ് എന്നിവർ പ്രസംഗിച്ചു.