സന്തോഷ് ട്രോഫി പരിശീലന ക്യാമ്പ്

Monday 08 December 2025 12:14 AM IST
കേരള ടീമിന്റെ പരിശീലന ക്യാമ്പ് കണ്ണൂരിൽ തുടങ്ങിയപ്പോൾ

കണ്ണൂർ: ജനുവരിയിൽ ആസാമിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്കായി കേരള ടീമിന്റെ പരിശീലന ക്യാമ്പ് കണ്ണൂരിൽ തുടങ്ങി. ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ക്യാമ്പ്. സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവരിൽ നിന്ന് തിരഞ്ഞെടുത്ത 35 കളിക്കാരാണ് പങ്കെടുക്കുന്നത്. രണ്ടാം ഘട്ട ക്യാമ്പിൽ സൂപ്പർ ലീഗ് കേരളയിൽ നിന്നും സെലക്ട് ചെയുന്ന കളിക്കാരെയും ഉൾപ്പെടുത്തും. ടീമിന്റെ ജേഴ്സി സ്‌പോൺസർ ക്യൂട്ടി ദി ബ്യൂട്ടി സോപ്പിന്റെ ചെയർമാൻ കെ.പി ഖാലിദ് പ്രകാശനം ചെയ്തു. കെ.എഫ്.എ വൈസ് പ്രസിഡന്റ് വി.പി പവിത്രൻ, ജനറൽ സെക്രട്ടറി ഷാജി സി കുര്യൻ, മുഹമ്മദ് റഫീഖ്, എ.കെ ഷെരീഫ്, വി.കെ അബ്ദുൾ നിസാർ, അശോക് കുമാർ പങ്കെടുത്തു. എം. ഷഫീഖ് ഹസനാണു മുഖ്യപരിശീലകൻ. ഡി. എബിൻ റോസ് സഹപരിശീലകനും കെ.ടി ചാക്കോ ഗോൾ കീപ്പിംഗ് പരിശീലകനുമാണ്.