രണ്ടാംഘട്ട പര്യടനം സമാപിച്ചു
Monday 08 December 2025 12:49 AM IST
വെള്ളാങ്ങല്ലൂർ: ജില്ലാ പഞ്ചായത്ത് വെള്ളാങ്ങല്ലൂർ ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ബി.ഷക്കീല ടീച്ചറുടെ രണ്ടാംഘട്ട പര്യടനം സമാപിച്ചു. പുഞ്ചപ്പറമ്പിൽ ആരംഭിച്ച പര്യടനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം
എം.രാജേഷ് ഉദ്ഘാടനം ചെയ്തു. എം.കെ.മോഹനൻ അദ്ധ്യക്ഷനായി. വെള്ളാങ്ങല്ലൂർ, പൂമംഗലം, പടിയൂർ, വേളൂക്കര, പുത്തൻച്ചിറ പഞ്ചായത്തുകളിലൂടെയുള്ള പര്യടനത്തിനുശേഷം വള്ളിവട്ടം ചിപ്പുചിറ വ്യൂ പോയിന്റിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര സംവിധായകൻ പ്രേംലാൽ ഉദ്ഘാടനം ചെയ്തു. ഖാദർ പട്ടേപ്പോടം അദ്ധ്യക്ഷനായി. ടി.കെ.കബീർ, സതീഷ് കുന്നത്ത്, അനിഷ്, സി.ജി.രേഖ, സുഗതൻ മണലിക്കാട്ടിൽ, പി.വി.ഉണ്ണിക്കൃഷ്ണൻ, ഷൈജു, എം.കെ.മോഹനൻ, എ.കെ.മജീദ് എന്നിവർ പ്രസംഗിച്ചു.