കൺവെൻഷൻ ഉദ്ഘാടനം
Monday 08 December 2025 12:55 AM IST
തൃശൂർ: ഇടതുമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ബി.ഇ.എഫ്.ഐ, എ.കെ.ബി.ആർ.എഫ് സംയുക്ത ജില്ലാ കൺവെൻഷൻ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എ.ജയൻ അദ്ധ്യക്ഷനായി. ടി.നരേന്ദ്രൻ, പി.എച്ച്.വിനീത, ജെറിൻ കെ.ജോൺ, വി.കെ.ജയരാജൻ, എൻ.സുരേഷ്, കെ.കെ.രജിത മോൾ, പി.കെ.വിപിൻ ബാബു, എം.ഹരിദാസ്, എം.ഷെമി എന്നിവർ സംസാരിച്ചു. ജില്ലാ കൺവെൻഷനിൽ ബെഫി ജില്ലാ പ്രസിഡന്റായി സി.എ.കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറിയായി പി.ആർ.ടോഗോ, വൈസ് പ്രസിഡന്റായി ടി.വൃന്ദ എന്നിവരെ തെരഞ്ഞെടുത്തു.