വെള്ളാപ്പള്ളി നടേശൻ അനുമോദന സംഗമം
Monday 08 December 2025 12:02 AM IST
വടക്കാഞ്ചേരി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവിയിൽ 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് തലപ്പിള്ളി യൂണിയൻ ഒരുക്കുന്ന അനുമോദന സംഗമം 21ന്. പാർളിക്കാട് നടരാജഗിരി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രം പ്രതിഷ്ഠാ ശതാബ്ദി ആഘോഷ സമാപനസമ്മേളനവും നടക്കും. രാവിലെ 10ന് വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം.എസ്.ധർമ്മരാജൻ അദ്ധ്യക്ഷനാകും. അമരിപ്പാടം ഗുരുനാരായണാശ്രമത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ ഭക്തി പ്രഭാഷണത്തിന് നേതൃത്വം നൽകും. ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി മുതൽ ഗൃഹ സമ്പർക്കം, വിദ്യാഭ്യാസം, ആത്മീയം, ഭിന്നശേഷി സഹായം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നതായി ശതാബ്ദി ആഘോഷ കമ്മിറ്റി പ്രസിഡന്റ് എം.എസ്.ധർമ്മരാജൻ, സെക്രട്ടറി ടി.ആർ.രാജേഷ് എന്നിവർ അറിയിച്ചു.