ദേശവിളക്ക് ഇന്ന് ആഘോഷിക്കും
Monday 08 December 2025 12:03 AM IST
ഗുരുവായൂർ: ഇരിങ്ങപ്പുറം മണിഗ്രാമം മഹാവിഷ്ണുക്ഷേത്രത്തിലെ ദേശവിളക്ക് ഇന്ന് ആഘോഷിക്കും. രാവിലെ അഞ്ചിന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 11.30ന് എഴുന്നള്ളിച്ചുവയ്ക്കൽ, വൈകിട്ട് 6.15ന് ദീപാരാധന. തുടർന്ന് കൊച്ചനാംകുളം ഭഗവതി ക്ഷേത്രത്തിൽ നിന്നും കാവടിയുടെയും ഉടുക്കുപാട്ടിന്റെയും അകമ്പടിയിൽ പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടക്കും. രാത്രി എട്ടിന് മണിഗ്രാം ഭജനസമിതിയുടെ ഭജന, 11ന് പന്തലിൽ പാട്ട്, പുലർച്ചെ മൂന്നിന് തിരി ഉഴിച്ചിൽ, നാലിന് പാൽകുടം എഴുന്നള്ളിപ്പ്, വെട്ടും തട, ഗുരുതി ചടങ്ങുകളും നടക്കുമെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പ്രഭാകരൻ പ്രണവം സെക്രട്ടറി സദാനന്ദൻ താമരശ്ശേരി എന്നിവർ അറിയിച്ചു.