കൾച്ചറൽ ഫെസ്റ്റിന് സമാപനം
Monday 08 December 2025 12:04 AM IST
കൊരട്ടി: പൊങ്ങം നൈപുണ്യ കോളേജിൽ നടന്നുവന്ന ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ലക്ഷ്യ 2025 സമാപിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അബിൻ ബാബ്‌സ് എബ്രഹാം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.പോളച്ചൻ കൈത്തോട്ടുങ്കൽ അദ്ധ്യക്ഷനായി. ട്രീസ പാറക്കൽ, കൃപ സുരേഷ്, ഡോ. ജീന ആന്റണി, നിഖിൽ വർഗീസ്, ഫെബിൻ ഡേവിസ്, കെ.ജി.ഹന്ന, അലൻ കെ.ജോജോ, തീർത്ഥ സരേഷ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ്, കളമശ്ശേരി ഓവറാൾ കിരീടം കരസ്ഥമാക്കി.