ജില്ലാ കലാമേള ആരംഭിച്ചു

Monday 08 December 2025 12:05 AM IST

ചാലക്കുടി: യോഗക്ഷേമം ജില്ലാ കലാ സാഹിത്യമേള തൗര്യത്രികം സ്റ്റേജിതര മത്സരങ്ങൾ ആരംഭിച്ചു. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീകുമാർ മേലേടം അദ്ധ്യക്ഷനായി. മദ്ധ്യമേഖല സെക്രട്ടറി ഹരി പഴങ്ങാപ്പറമ്പ്, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് അജയ് ശർമ്മ മൂഞ്ഞുർളി, വനിതാ വിഭാഗം സംസ്ഥാന ട്രഷറർ അഞ്ജലി വേണാട്, ജില്ലാ വനിതാ വിഭാഗം ട്രഷറർ കെ.എൻ.ലത, ദീപു എൻ.മംഗലം, കരുവാട് നാരായണൻ, ഉപസഭ പ്രസിഡന്റ് കെ.ജെ.വിഷ്ണു, സന്ദീപ് കരോളിൽ, സെക്രട്ടറി ദേവൻ കറേക്കാട്, കൃഷ്ണൻ കാവനാട് എന്നിവർ പ്രസംഗിച്ചു. സി.കെ.എം എൻ.എസ്.എസ് സ്‌കൂളിൽ 27, 28 തിയതികളിലാണ് കലാമേള.