പത്തുലിറ്റർ മദ്യവുമായി യുവാവ് അറസ്റ്റിൽ

Monday 08 December 2025 1:28 AM IST

അടിമാലി: മാങ്കുളം സ്വദേശിയായ യുവാവിനെ 10 ലിറ്റർ മദ്യവുമായി എക്‌സൈസ് സംഘം പിടികൂടി. മാങ്കുളം കൂനംവേങ്ങയിൽ വീട്ടിൽ ദിലീപ് കുമാറിനെ (40) യാണ് അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഒ.എച്ച് മൻസൂറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അറസ്റ്റ്. പ്രതിയെയും കേസ് റിക്കാർഡുകളും തൊണ്ടി മുതലുകളും തുടർ നടപടികൾക്കായി അടിമാലി റേഞ്ച് ഓഫീസിന് കൈമാറി. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാനുവൽ എൻ.ജെ, സിവിൽ എക്‌സൈസ് ഓഫീസറായ സുരേഷ് കെ.എം എന്നിവർ ചേർന്നാണ് മദ്യം പിടികൂടിയത്.