അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
Monday 08 December 2025 12:25 AM IST
ചവറ: ചവറ ഐ.ആർ.ഇ കമ്പനിയിൽ ഗോഡൗൺ പുനർ നിർമ്മാണത്തിനിടെ ഷീറ്റ് മാറ്റുമ്പോൾ അപകടമുണ്ടായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തേവലക്കര അരിനല്ലൂർ കൊച്ചുവീട്ടിൽ രാധാകൃഷ്ണപിള്ളയുടെയും അനിതയുടെയും മകൻ രാഹുൽ കൃഷ്ണനാണ് (23) മരിച്ചത്. പരിക്കേറ്റ ചവറ പനന്തോടിൽ കിഴക്കതിൽ വീട്ടിൽ ജിനേഷ് (24) ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ 11ന് ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാഹുൽ കൃഷ്ണൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കമ്പനിയിൽ കരാർ വ്യവസ്ഥയിൽ ഏഴ് മാസം മാമ്പാണ് ജോലിയിൽ പ്രവേശിച്ചത്. സഹോദരി: ആതിര കൃഷ്ണൻ. രാഹുലിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്ന് തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടു.