വീൽ ചെയറുകൾ കൈമാറി
Monday 08 December 2025 3:30 AM IST
തിരുവനന്തപുരം: ഉള്ളൂർ നീരാഴി ലെയ്‌നിലെ ഗോവിന്ദൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപക ചെയർമാനും മുൻ ഡൽഹി ബൂസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സീനിയർ സൈന്റിസ്റ്റുമായ ഡോ.സദാശിവന്റെ നാലാം ചരമ ദിനത്തോടനുബന്ധിച്ച് എസ്.എ.ടി ഹോസ്‌പിറ്റലിൽ രോഗികൾക്കായി വീൽ ചെയറുകൾ കൈമാറി.
ട്രസ്റ്റിന്റെ ചെയർമാൻ അജികുമാറിൽ നിന്ന് എസ്.എ.ടി സൂപ്രണ്ട് ഡോ.ബിന്ദു വീൽചെയറുകൾ ഏറ്റുവാങ്ങി. ചാരിറ്റിയുടെ ട്രഷറർ അഭിജിത്,എസ്.എ.ടി ഐ.എച്ച്.ഡി.ബി മേധാവി ബിജു,ഹരിലാൽ,രമേശ് കുമാർ,ഗിരീഷ്,പ്രസന്നൻ, നിഷാന്ത്,അനീഷ് എന്നിവർ പങ്കെടുത്തു. ആർ.സി.സിയിലെ നിർദ്ധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചാരിറ്റിയുടെ കീഴിൽ സൗജന്യ ഭക്ഷണ വിതരണവും നടന്നു.