ദ ഗ്രാൻഡ് ബിസിനസ് എക്സ്പോ
Monday 08 December 2025 2:19 AM IST
തിരുവനന്തപുരം: ബി.എൻ.ഐ മജസ്റ്റിക് ദ ഗ്രാൻഡ് ബിസിനസ് മാൾ ഒഫ് ട്രാവൻകൂറിൽ സംഘടിപ്പിച്ചു. 75ലധികം സംരംഭകർ പങ്കെടുക്കുന്ന മേളയിൽ 5000 തിലധികം പേരാണ് പങ്കെടുത്തത്. മജസ്റ്റിക് എക്സ്പോയിൽ ബിസിനസ് പ്രദർശനങ്ങൾ, സംരംഭക സെഷനുകൾ, സോളാറിന്റെ പ്രാധാന്യം,ഫിനാൻഷ്യൽ ലിറ്ററസി, എ.ഐ.സെമിനാർ,വിവിധ ബിസിനസ് അവസരങ്ങൾ സംഗീത ഫാഷൻ ഫിറ്റ്നസ്,എന്റർടൈൻമെന്റ് ഷോകൾ എന്നിവ നടന്നു.
വികാസ് അഗാർവാൾ,രഘു ചന്ദ്രൻ നായർ,ബിജു ജേക്കബ്, എസ്.പി സുബ്രമണിയൻ,ശാലിനി ജെയിംസ്,സ്വരൂപ് കൃഷ്ണൻബി.എൻ.എ മജസ്റ്റിക്ക് പ്രസിഡന്റ് ഷെറോൺ ആൻ പോൾ, വൈസ് പ്രസിഡന്റ് ധന്യ വി.ആർ,സെക്രട്ടറി അരുൺ അശോകൻ എന്നിവർ പങ്കെടുത്തു.