ക്രിസ്മസ് പുതുവത്സര കുടുംബ എക്സ്പോ 'ഫൺ ഫാൾസ്'

Monday 08 December 2025 2:24 AM IST

തിരുവനന്തപുരം: എ.ടു.ഇസഡ് ഇവന്റ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സിന്റെ നേതൃത്വത്തിൽ വേൾഡ് മാർക്കറ്റിൽ ആരംഭിച്ച ക്രിസ്മസ്- പുതുവത്സര കുടുംബ എക്സ്പോ 'ഫൺ ഫാൾസ്' വേൾഡ് മാർക്കറ്റ് സെക്രട്ടറി ആർ.ഷാജി ഉദ്ഘാടനം ചെയ്തു. എ.ടു.ഇസ്ഡ് മാനേജിംഗ് ഡയറക്ടർ എ.കെ.നായർ,ജനറൽ മാനേജർ ആർ.രാജീവ്, ഇവന്റ്സ് ഡയറക്ടർ സുഭാഷ് അഞ്ചൽ,ശാസ്തമംഗലം ഗോപൻ എന്നിവർ പങ്കെടുത്തു. ജനുവരി 11 വരെയാണ് എക്സ്പോ. വൈകിട്ട് 3 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. അവധി ദിവസങ്ങളിൽ രാവിലെ10 മുതൽ പ്രദർശനം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961400054, 9946108646