സെലെൻസ്‌കി ഇന്ത്യ സന്ദർശിച്ചേക്കും

Monday 08 December 2025 7:15 AM IST

കീവ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് പിന്നാലെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയും ഇന്ത്യാ സന്ദർശനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. തീയതി നിശ്ചയിച്ചിട്ടില്ല. പരമാവധി ജനുവരിയിൽ തന്നെ ഇന്ത്യയിലെത്താനാണ് സെലെൻസ്കിയുടെ ശ്രമം. ഇന്ത്യൻ, യുക്രെയിൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച ചർച്ചകളിലാണ്. റഷ്യ-യുക്രെയിൻ യുദ്ധത്തിൽ സമാധാനപരമായ പരിഹാരത്തിന് എല്ലാ പിന്തുണ നൽകാനും ഇന്ത്യ തയ്യാറാണ്. 2024 ജൂലായിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും തൊട്ടടുത്ത മാസം യുക്രെയിനും സന്ദർശിച്ചിരുന്നു. സെലെൻസ്കിയെ അദ്ദേഹം അന്ന് ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.