പുറത്തിറങ്ങുന്നത് മൂന്ന് മോഡലുകൾ, ഡിസംബറിൽ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കൊച്ചി: ഡിസംബറിൽ മൂന്ന് പ്രമുഖ മോഡൽ കാറുകളാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ചരക്കു സേവന നികുതിയിലെ ഇളവിന്റെ കരുത്തിൽ മുന്നേറിയ വാഹന വിപണിക്ക് പുതിയ ആവേശം സൃഷ്‌ടിക്കാൻ പുതിയ മോഡലുകൾ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. കടുത്ത അനിശ്ചിതത്വത്തോടെ നീങ്ങിയ ഇന്ത്യൻ കാർ വിപണിക്ക് ഇത്തവണ ആവേശം പകർന്നത് വൈദ്യുത വാഹനങ്ങളാണ്. വില വർദ്ധനയും സാമ്പത്തിക മേഖലയിലെ തളർച്ചയും വർഷത്തിന്റെ തുടക്കത്തിൽ കാർ വിപണിക്ക് തളർച്ച സൃഷ്‌ടിച്ചെങ്കിലും സെപ്തംബറിന് ശേഷം വിപണിയിൽ മികച്ച ഉണർവാണ് ദൃശ്യമായത്.
പുതിയ കാറുകൾ
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത മോഡലായ മാരുതി ഇ വിറ്റാര ഡിസംബർ പത്തിന് വിപണിയിലെത്തും. എൽ.ഇ.ഡി പ്രോജക്‌ട് ഹൈലൈറ്റ്‌സ്, വൈ ആകൃതിയിലുള്ള ഡി.എൽ.ആറുകൾ, 18 ഇഞ്ച് ഡ്യൂവൽ ടോൺ അലോയ് വീലുകൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങളോടെയാണ് മാരുതി ഇ വിറ്റാര നിരത്തുകളിലെത്തുന്നത്. അത്യന്താധുനിക ഡാഷ്‌ബോർഡ്, ഫിക്സ്‌ഡ് ഗ്ളാസ് റൂഫ്, ഇൻഫിനിറ്റി സൗണ്ട് സിസ്‌റ്റം, വെന്റിലേറ്റ് ചെയ്ത മുൻനിര സീറ്റുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
ടാറ്റ ഹാരിയർ/സഫാരി (പെട്രോൾ)
ടാറ്റ മോട്ടോഴ്സിന്റെ ഇന്റേണൽ കംമ്പസ്റ്റൺ എൻജിനിലുള്ള ഫ്ളാഗ്ഷിപ്പ് മോഡലുകളായ ഹാരിയർ, സഫാരി എന്നിവയുടെ പെട്രോൾ വേരിയന്റുകൾ നാളെ വിപണിയിലെത്തും. ഇതുവരെ ഡീസൽ മോഡലുകളാണ് വിപണിയിലുണ്ടായിരുന്നത്.
ടാറ്റ സഫാരി പ്രതീക്ഷിക്കുന്ന വില
17.82 ലക്ഷം മുതൽ 30.87 ലക്ഷം രൂപ വരെ
ടാറ്റ ഹാരിയർ
16.72 ലക്ഷം രൂപ മുതൽ 30.13 ലക്ഷം രൂപ വരെ