20 കാരിയുടെ ചെറുപ്പത്തിൽ റായ് ലക്ഷ്മി
36 വയസിൽ എത്തിനിൽക്കുമ്പോഴും ലുക്കിൽ ഇരുപതുകാരിയുടെ പ്രസരിപ്പും ചെറുപ്പവും നിലനിർത്തുകയാണ് നടി റായ് ലക്ഷ്മി.മാലിദ്വീപിലേക്ക് നടത്തിയ വെക്കേഷൻ ട്രിപ്പ് ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
റെഡ് ബാക് ലെസ്സ് ഗൗണിൽ തിളങ്ങുന്ന ലക്ഷ്മിയെ ചിത്രങ്ങളിൽ കാണാം.
പേരിൽ മാത്രമല്ല, ശരീരഭാരം കുറച്ചും റായ് ആരാധകരെ അമ്പരപ്പിക്കുന്നു. ബോളിവുഡ് ചിത്രം 'ജൂലി 2'വിനു വേണ്ടിയായിരുന്നു താരം ആദ്യം ശരീരഭാരം കുറച്ച് വൻ മേക്കോവർ നടത്തിയത്. ആ മേക്കോവർ ലുക്ക് പിന്നീടങ്ങോട്ട് പരിപാലിച്ചുകൊണ്ടുപോവുകയായിരുന്നു . ഇപ്പോൾ മെലിഞ്ഞു കൂടുതൽ ചെറുപ്പമായ റായ് ലക്ഷ്മിയെ ആണ് ആരാധകർ കാണുന്നത്.
2005ൽ ‘കർക കസദര’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് റായ് അഭിനയരംഗത്തേക്ക് എത്തുന്നത്. 'റോക്ക് ആൻഡ് റോൾ' ആയിരുന്നു മലയാളത്തിലെ അരങ്ങേറ്റ ചിത്രം.
അണ്ണൻ തമ്പി, ടു ഹരിഹർ നഗർ , ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, പരുന്ത്, മേക്കപ്പ് മാൻ, ക്രിസ്‌ത്യൻബ്രദേഴ്, അറബീം ഒട്ടകോം പി. മാധവൻ നായരും, രാജാധിരാജ എന്നിവയാണ് ശ്രദ്ധേയ മലയാളം ചിത്രങ്ങൾ.
മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായാണ് ലക്ഷ്മി കൂടുതലും അഭിനയിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി ഇതിനകം അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.