സ്പിരിറ്റിൽ കജോൾ, ഡ്രാഗണിൽ അനിൽ കപൂർ
45 വർഷത്തിനുശേഷം അനിൽ കപൂർ തെലുങ്കിൽ
പ്രഭാസ് നായകനായി സന്ദീപ് റെഡ്ഡി വാഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ ബോളിവുഡ് താരം കജോൾ. കരീന കപൂറിന് നിശ്ചയിച്ച വേഷത്തിലേക്കാണ് കജോൾ എത്തുന്നതെന്നാണ് വിവരം.നായികയായ ത്രപ്തി ദിമ്രി ഡോക്ടറുടെ വേഷത്തിൽ എത്തുമ്പോൾ പൊലീസ് വേഷം ആണ് പ്രഭാസിന്. സ്പിരിറ്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മെക്സികോ ആണ് അടുത്ത ലൊക്കേഷൻ. ജൂനിയർ എൻ.ടി. ആർ നായകനായി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഡ്രാഗൺ എന്ന ചിത്രത്തിൽ ബോളിവുഡ് താരം അനിൽ കപൂർ നിർണായക വേഷത്തിൽ എത്തുന്നു.1980 ൽ വംശ വൃക്ഷം എന്ന തെലുങ്ക് ചിത്രത്തിൽ അനിൽ കപൂർ നായകനായി അഭിനയിച്ചിരുന്നു. 45 വർഷത്തിനുശേഷം അനിൽ കപൂർ തെലുങ്കിൽ എത്തുകയാണ്. അതേസമയം
രുക്മിണി വസന്ത് ആണ് ഡ്രാഗണിൽ നായിക. ടൊവിനോ തോമസ് പ്രതിനായകനായി എത്തുന്നു. മലയാളി താരം ബിജു മേനോനും നിർണായക വേഷത്തിൽ എത്തുന്നു. ടൊവിനോ തോമസിന്റെയും തെലുങ്ക് അരങ്ങേറ്റം ആണ്. അതേസമയം സ്പിരിറ്റിൽ രൺബീർ കപൂർ അതിഥി വേഷത്തിൽ എത്തിയേക്കും. സന്ദീപ് റെഡി വാംഗെ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം അനിമലിൽ അവതരിപ്പിച്ച കഥാപാത്രമായി രൺബീറിനെ വീണ്ടും എത്തിക്കാനാണ് ഒരുങ്ങുന്നത്. അർജുൻ റെഡ്ഡി , കബീർസിംഗ് എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു അനിമൽ.